രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തിട്ടാണ് കേസിൽ പ്രതിയാക്കിയതെന്നും തെളിവ് മജിസ്ട്രേറ്റ് പരിശോധിച്ചില്ലെന്നും ആപേക്ഷം.മുൻകൂർ ജാമ്യ ഹർജികളെ തടയുവാൻ രഹസ്യ നടപടികൾ മജിസ്ട്രേറ്റുമാർ പരിശോധിക്കുന്നില്ലെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നല്കിയത്. ......
കൊച്ചി:സംരംഭകരെയും കായിക പ്രേമികളെയും ഒരേ വേദിയിൽ കൂട്ടിച്ചേർക്കുന്ന എൻ്റർപ്രണേഴ്സ് ക്രിക്കറ്റ് ലീഗ് (ഇസിഎൽ) 2.0യുടെ ഗ്രാൻഡ് ലോഞ്ചും പ്ലേയേഴ്സ് ലേലവും ഇന്നലെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്നു. ബിസിനസും ക്രിക്കറ്റും ഒരുമിച്ച് സംഗമിച്ച ഈ അപൂർവ വേദി ശ്രദ്ധേയമായി. ......
കൊച്ചി: വൻകിട കമ്പനികൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും നൂതന ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ നൽകുന്ന പ്രമുഖ ഡാറ്റ ആൻഡ് എഐ അധിഷ്ഠിത സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് കമ്പനിയായ ഒറൈൻ ഇന്നോവേഷന്റെ അത്യാധുനിക ഒഐ എൻവിഷൻ സ്റ്റുഡിയോ സംവിധാനം കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കാൻ പര്യാപ്തമായ ഇന്നോവേഷൻ ഹബ്ബാണ് കൊച്ചിയിലേത്. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയും നേവി വെൽഫെയർ ആൻഡ് വെൽനെസ് അസോസിയേഷനും (NWWA) സംയുക്തമായി സർവൈക്കൽ കാൻസർ, സ്തനാർബുദം എന്നിവയെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊച്ചി നേവൽ ബേസിലെ സരസ്വതി ഹാളിൽ വെച്ച് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി NWWA ദക്ഷിണ മേഖല വൈസ് പ്രസിഡന്റായ ശ്രീമതി. ......
ഹിമാചൽ പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ 10-അംഗ സംഘം കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) എറണാകുളം കേന്ദ്ര കാര്യാലയത്തിൽ സന്ദർശനം നടത്തി. വൈസ് ചെയർമാൻ വിശാൽ ചമ്പ്യാൽ നേതൃത്വം നൽകിയ സംഘത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ രാജേന്ദ്ര ചൗധരി, വിക്രം ശർമ്മ, നസീമ ബീഗം, പുഷ്പിന്ദ ടാഗോർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു.സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി. ......
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകയെ രൂക്ഷമായി വിമർശിച്ച് വിചാരണക്കോടതി. കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി അതിജീവിതയുടെ അഭിഭാഷകയെ വിമർശിച്ചത്. വിചാരണക്കാലത്ത് അഭിഭാഷകയുടെ ഹാജർ അത്യന്തം അപര്യാപ്തമായിരുന്നുവെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കി. ......
കളമശ്ശേരിയിൽ കഞ്ചാവ് പിടികൂടി . കളമശ്ശേരി പ്രീമിയർ ജംഗ്ഷന് സമീപത്ത് നിന്നും 5.986 kg കഞ്ചാവ് DANSAF പിടികൂടി.......
ദോഹ: ഒൻപതും പത്തും ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ടെറ്റനസ്, ഡിഫ്തീരിയ, പെർട്ടുസിസ് (ടിഡാപ്പ്) പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനുള്ള വാർഷിക ദേശീയ ക്യാമ്പയിന് ഖത്തറിൽ തുടക്കമായി. പൊതുജനാരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തിലാണ് 2026ലെ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
രാജ്യത്തെ സർക്കാർ, സ്വകാര്യ, കമ്മ്യൂണിറ്റി സ്കൂളുകളിലായി 278 സ്ഥാപനങ്ങളിലെ 51,772 വിദ്യാർത്ഥികൾക്കാണ് വാക്സിൻ നൽകുന്നത്. ......
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിൽ നടന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിനും കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എത്തിയില്ല. ......